1.

സുന്ദര രക്ഷകനേ!
എനിക്കാനന്ദ കാരണനേ!
ഇന്നലെയുമിന്നുമെന്നുമനന്യനേ!
വന്ദനം വന്ദനമേ

2.

രാജാധിരാജാവു നീ എന്നും
കർത്താധികർത്താവു നീ
ഉന്നതദേവാ! നീയെന്നെയും
സ്നേഹിച്ചതത്ഭുതമത്ഭുതമേ

3.

ശാരോനിലെ റോസ നീ എനി -
ക്കാരോമൽ സ്നേഹിതൻ നീ
എന്മേൽ വിരിച്ച നിൻ സ്നേഹക്കൊടിക്കീഴി -
ലെന്നുമെൻ വിശ്രാമമേ

4.

ആദിയുമന്തവും നീ പാപ -
വ്യാധിക്കു വൈദ്യനും നീ
നീതിയിൻ സൂര്യനും യൂദയിൻ സിംഹവും
സർവ്വവും നീ പരനേ!

5.

മുന്നേയിരുന്നവൻ നീ മാറാ -
തെന്നുമിരിപ്പവൻ നീ
വന്നവൻ നീയേ, വരാനുള്ളവൻ നീയേ
വന്ദിതവല്ലഭനേ!

220

സുന്ദര രക്ഷകനേ!