2.

എൻ ജീവനാഥാ ദൈവസുതാ
സ്വർല്ലോകത്തിന്റെ ആരാധ്യനേ
ഏഴയാമെന്നെ സ്നേഹിച്ചല്ലോ
അത്യഗാധമിതപ്രമേയം

3.

എൻ ജീവനാഥാ ദൈവസുതാ
നന്മയെന്തെന്നിൽ ദർശിച്ചു നീ
പാപിയാം ശത്രു അർദ്ധപ്രാണൻ
ഏവം വിധമീയേഴയാം ഞാൻ

4.

എൻ ജീവനാഥാ ദൈവസുതാ
നിൻ സ്നേഹം നാവാൽ അവർണ്ണ്യമേ
അയോഗ്യനാമീ പാപിയെന്നെ
നിൻ മകനാക്കി തീർത്തുവല്ലോ

5.

എൻ ജീവനാഥാ ദൈവസുതാ
വാഞ്ഛിക്കുന്നേ നിൻ സന്നിധാനം
തൃക്കണ്ണിൻ ശോഭ കണ്ടിടും ഞാൻ
തൃപ്പാദത്തിൽ വണങ്ങിടുമേ

238

1.

എൻ ജീവനാഥാ ദൈവസുതാ
നിന്നന്തികേ ഞാൻ വന്നിടുന്നു
ആശ്രയസ്ഥാനം നീ മാത്രമേ
പ്രാണനാഥായെൻ സങ്കേതമേ