1.

ഉന്നതനേ മഹോന്നതനേ
രാജാധിരാജാവേ
ഉള്ളലിഞ്ഞു തന്റെ പൊൻകരത്താൽ
താങ്ങി നടത്തിയ നാഥനേ

2.

സന്തതം ഹാ നിന്റെ വൻ -
കൃപയ്ക്കായ് വന്ദനം ചെയ്തിടുന്നു
എന്നുള്ളം മോദമായ് പാടിടുന്നു
നിൻ മഹത്വം പാടി വാഴ്ത്തിടുന്നു

3.

നീയൊഴികെ ഈ ഭൂവിലൊരു -
നന്മയില്ലെൻ നാഥാ
ആരാധിപ്പാനെന്നും ആശ്രയിപ്പാൻ
ആഗ്രഹിപ്പനായും നീ മാത്രമേ

239

വന്ദനം പൊന്നേശുനാഥാ
നന്ദിയാൽ വാഴ്ത്തിടുന്ന ദേവാ
വല്ലഭനാകും നല്ലവനാകും
നല്ലിടയൻ എന്നേശുവേ
ആരാധിക്കുന്നേൻ ആരാധിക്കുന്നേൻ
പ്രാണപ്രിയനാം ആത്മനാഥനെ
ആരാധിക്കുന്നേൻ ആരാധിക്കുന്നേൻ
പ്രാണപ്രിയനാം ആത്മനാഥനെ