1.
പാടിടും നിന്റെ പാവന
സ്നേഹത്തിൻ ആഴമെന്നും ഞാൻ
പാരിതിൽ പാർക്കും നാളെല്ലാം
നന്ദിയോടെൻ ഹൃദയത്തിൽ
2.
ചെന്നിണം ക്രൂശിൽ ചിന്തിയെൻ
പ്രാണനെ വീണ്ടെടുക്കുവാൻ
വേദനപ്പെട്ടു ഹൃത്തടം
പാപിയെന്നെ പ്രതിയല്ലോ!
3.
പാടുകൾ, പീഡ, ദണ്ഡനം
എത്രയോ നിന്ദകളേറ്റു നീ
ലേശം പരിഭവം നിന്നിൽ
തീണ്ടിയിട്ടില്ലതോർക്കുകിൽ
4.
വന്നിടും വേഗം എന്നുര
ചെയ്ക നീ താതൻ സന്നിധി
പക്ഷവാദം ചെയ്തിടുന്നു
നാഥാ നിൻ നാമം ധന്യമേ