245

1.

എന്നും ഉയർത്തിടുവാൻ
എന്നും പുകഴ്ത്തിടുവാൻ
എന്നും പാടിടുവാൻ - നീ യോഗ്യനെ

2.

എന്നെ സ്നേഹിച്ചു നീ
സ്വന്ത ജീവനുമീ
ഏഴയ്ക്കേകിയതാം - വൻ ത്യാഗമേ

3.

പാപച്ചേറ്റിൽ നിന്നുമെൻ
പാദമുയർത്തിയവൻ
പാരിൽ നടത്തുന്നവൻ - നീയേകനേ

4.

എന്നെ പൊന്നു മകനായ്
മാറിലണച്ചവനേ
കണ്ണീർ തുടച്ചവനേ - എൻ പ്രിയനേ

5.

വിണ്ണിൽ വീടൊരുക്കി
വീട്ടിൽ ചേർത്തിടുവാൻ
വീണ്ടുംവന്നിടുന്ന - വിൺ നാഥനേ
നന്ദി നന്ദി നാഥാ
അത്യുന്നതനാം ദേവാ
നിൻ നാമമെത്ര - വന്ദനീയമേ