1.

പരമപിതാവിനുടെ തിരുമാർവിലിരുന്നവൻ
പരമഗീതങ്ങൾ സദാ
പരിചിൽ കേട്ടിരുന്നവൻ
പരമദ്രോഹികളാകും നരരിൽ കരളലിഞ്ഞു
സർവ്വമഹിമയും വിട്ടു -
ർവ്വിയിങ്കൽ വന്നയ്യോ

2.

കുറ്റമറ്റവൻ കനിവറ്റ പാതകനാലെ
ഒറ്റപ്പെട്ടു ദുഷ്ടരാൽ കെട്ടിവരിയപ്പെട്ടു
ദുഷ്ടകൈകളാലടി -
പ്പെട്ടുഴുത നിലംപോൽ
കഷ്ടം! തിരുമേനിയോ മുറ്റുമുഴന്നുവാടി

3.

തിരുമുഖാംബുജമിതാ
അടികളാൽ വാടിടുന്നു
തിരുമേനിയാകെ ചോര
തുടുതുടയൊലിക്കുന്നു
അരികളിന്നരിശമോ കുറയുന്നില്ലല്പവുമേ
കുരിശിൽ തറയ്ക്കയെന്നു
തെരുതെരെ വിളിക്കുന്നു

4.

കരുണതെല്ലുമില്ലാതെ
അരികൾ ചുഴന്നുകൊണ്ടു
ശിരസ്സിൽ മുൾമുടിവെച്ചു
തിരുമുഖം തുപ്പി ഭാര -
കുരിശങ്ങെടുപ്പിച്ചയ്യോ!
കരകേറ്റിടുന്നിതാ കാൽ
വരിമലയിങ്കൽ തന്നെ കുരിശിച്ചിടുവാനായി

5.

കുറ്റമറ്റവൻ പാപപ്പെട്ടവൻ
പോൽ പോകുന്നു
ദുഷ്ടർ കൂട്ടം ചുഴന്നു
ഏറ്റം പങ്കം ചെയ്യുന്നു
പെറ്റമാതാവങ്ങയ്യോ! പൊട്ടിക്കരഞ്ഞിടുന്നു
ഉറ്റനാരിമാർ കൂട്ടമെത്രയുമലറുന്നു

6.

എത്രയും കനിവുള്ള കർത്താവേ!
ഭർത്താവേ! ഈ
ചത്തചെള്ളാം പാപിമേലെത്ര
സ്നേഹം നിനക്കു!
കർത്താവേ, നീ നിന്റെ
രാജ്യത്തിൽ വരുമ്പോളീ
ഭൃത്യനെയും കൂടെയങ്ങോ
ർത്തു കൊണ്ടിടണമേ

247

ദേവ ദേവ നന്ദനൻ കുരിശെടുത്തു
പോവതു കാണ്മിൻ പ്രിയരേ
കാവിലുണ്ടായ ശാപം
പോവാനിഹത്തിൽ വന്നു
നോവേറ്റു തളർന്നയ്യോ!
ചാവാനായ് ഗോൽഗോത്തായിൽ