1.

ഇമ്മാനുവേലേ! പരാ
ഇമ്മേദിനീ നായകാ!
മുറിവുകളഹം
ഉൺമയായ് കണ്ടായതാൽ

2.

പാണി രണ്ടിലും നല്ലിരു -
മ്പാണികൾ തറച്ചായതും
പ്രാണനാഥാ! നീ സഹിച്ചീ
പ്രാണിയെ പ്രതി ശാന്തമായ്

3.

മുള്ളുകൊണ്ടു ചമച്ചതാ -
യുള്ളൊരു കിരീടം ധരി -
ച്ചുളള നിൻ ശിരസ്സിനേയും
ഉള്ളപോൽ ദർശിച്ചേനഹം

4.

മാറിടം തുളച്ചങ്ങു വൻ -
ദ്വാരമാക്കി നിൻ വൈരികൾ
ചോരയും ജലവുമൊരു
നീരുറവ പോലൊഴുകി

5.

വർണ്ണ്യമല്ല ദേവാ തവ
ദണ്ഡനങ്ങൾ ഭൂഭാഷയിൽ
പൂർണ്ണമായ് ഗ്രഹിപ്പാനുമീ
മന്നിലില്ലയാരും ദൃഢം

6.

കേവലം പിശാചിൻ സുത -
നായ് വസിച്ച പാപിക്കു നിൻ
ജീവനായ രക്തം ചൊരി -
ഞ്ഞേവമേകി നിത്യജീവൻ

255

ചുംബിച്ചീടുന്നു ഞാൻ
നിൻമുറിവുകളെ