1.

അവനീശസുതൻ മഹിമോന്നതനാം
അവനീശ്വരരിൽ ബഹുവന്ദിതനാം
അവനീവിധമേഴസമാനമുഴന്നതു കാണ്മിൻ
പാപികളാം നരർക്കായ്

2.

സഹതാപമൊരുത്തനുമില്ലവനിൽ
സഹകാരികളൊരുവരുമില്ലരികിൽ
സർവ്വേശ്വരനും കൈവിട്ടിതു
ദാരുണമോർത്താൽ
പാപികളാം നരർക്കായ്

3.

നരികൾക്കു വസിപ്പതിനായ് കുഴിയും
പറവയ്ക്കു വസിപ്പതിന്നായ് കൂടും
ഭൂവിയുണ്ടിവനോ തലചായ്പതിന്നായ്
കുരിശല്ലാ - തിപ്പാരിൽ സ്ഥാനമില്ല

4.

നരകാഗ്നിയിൽ നരരാകുലരായ്
എരിയാനിടയാകരുതായതിനായ്
ചൊരിയുന്നവനിൽ
ദുരിതങ്ങളശേഷവുമീശൻ
കാരുണ്യമേതുമെന്യേ

256

കുരിശും നിജതോളിലെടു -
ത്തൊരുവൻ ഗിരിമേൽ കരേറി
പ്പോകുന്ന കാഴ്ച കാണ്മിൻ