2.
യേശുവോടീ ലോകർ ചെയ്ത -
തോർക്ക നീയെന്നുള്ളമേ
വേദനയോടേശു ദേവൻ
ചൊരിഞ്ഞ തിരുരക്തമേ
3.
കാട്ടുചെന്നായ് കൂട്ടമായോ -
രാടിനെ പിടിച്ചപോൽ
കൂട്ടമായ് ദുഷ്ടരടിച്ചപ്പോൾ
ചൊരിഞ്ഞ രക്തമേ
4.
മുള്ളുകൊണ്ടുള്ളോർ മുടിയാൽ
മന്നവൻ തിരുതല -
യ്ക്കുള്ളിലും പുറത്തുമായി
പാഞ്ഞ തിരുരക്തമേ
5.
നീണ്ടയിരുമ്പാണികൊണ്ട്
ദുഷ്ടരാ കൈകാൽകളെ
തോണ്ടിയനേരം ചൊരിഞ്ഞ
രക്ഷിതാവിൻ രക്തമേ
6.
വഞ്ചകസാത്താനെ ബന്ധി -
ച്ചന്ധകാരം നീക്കുവാൻ
അഞ്ചുകായങ്ങൾ വഴിയായ്
പാഞ്ഞ തിരുരക്തമേ