1.
അപ്പമെടുത്തവൻ വാഴ്ത്തി നുറുക്കി തൻ
അപ്പോസ്തലർക്കരുളി - ചൊല്ലി
നിങ്ങൾക്കു വേണ്ടി നുറുങ്ങിടും ദേഹമെൻ
വാങ്ങി ഭുജിപ്പിനെന്നു
2.
മന്ന പൊഴിഞ്ഞതു തിന്നു ജനങ്ങൾ
അന്നുയിരോടിരുന്നു - എന്നാൽ
എന്നെ ഭുജിപ്പവരെല്ലാമനാരതം
ജീവിക്കുമെന്നുരച്ചു
3.
പാനപാത്രത്തെയെടുത്തവൻ ചൊന്നിതെൻ
രക്തത്തിൻ പുതുനിയമം - ഇതു
പാനം ചെയ്തിടുമ്പോഴൊക്കെയും നിങ്ങളെൻ
ഓർമ്മയ്ക്കായ് ചെയ്തുകൊൾവിൻ
4.
തേനും വിശേഷമാം പാലുമൊഴുകിടും
ദേശം കനാനതിങ്കൽ - ഉള്ള
പാനത്തെക്കാൾ രുചിയേറുന്നൊരാത്മീയ
പാനമുണ്ട് നമുക്ക്
5.
പൊന്നു തിരുമേനിയാകെയടികളാൽ
നൊന്തു നുറുങ്ങിയതും - രക്തം
ചിന്തി മരിച്ചുയിരേകിയതും ഇപ്പോൾ
ചിന്തിച്ചു നന്ദിയോടെ