1.
കാൽവറി മാമലമുകൾ
ഏറിയ ദൈവകുഞ്ഞാടേ
കൈകാൽ വിരിച്ചോ ക്രൂശിന്മേൽ
കൂരമാം മുൾമുടി ചൂടിയോ?
2.
പാപത്തിലാണ്ടു ജീവിച്ച
നിന്ദിതനാമെൻ പേർക്കായി
പാപമെന്തന്നറിയാത്തോനേ!
നിൻരുധിരം ക്രൂശിൽ ചിന്തിയോ?
3.
ക്രൂരനാം സാത്താൻ തൻ തല
ക്രൂശിൽ ചതച്ച വീരനേ!
ശാപത്തിൻ കീഴിൽ നിന്നെന്നെയും
ശാശ്വതമാർഗ്ഗത്തിലാക്കി നീ
4.
നിൻ തിരുനാമം വാഴ്ത്തുവാൻ
നിൻ പുതുഗാനം പാടുവാൻ
ശാപം നിറഞ്ഞ എൻ നാവിനെ
ശക്തിപ്പെടുത്തി നിൻ രക്തത്താൽ
271
നിൻ രക്തത്താൽ
നിൻ രക്തത്താലെന്നെ ശുദ്ധനാക്കി
നിൻ നീതിയാൽ യഹോവയേ