1.
ആദിയുഗങ്ങൾ തുടസ്സമായതിൻ മുൻപേ
ആദിപരാ! പാപികളെയോർത്ത നിന്നൻപേ
ആശ്രയമതാണെനിക്കുള്ളാ - ശയിൻകൂമ്പേ!
ദിവ്യ - കാരുണ്യക്കാമ്പേ!
2.
വേദനപ്പെടും മനുജനായവതാരം
മേദുര മനോഹരൻ നീ
ചെയ്തതിൻ സാരം
ആരറിയുന്നതിശയമേ നിന്നുപകാരം!
തവ സ്നേഹമപാരം!
3.
തിരുസഭയെ തൻ നിണത്താൽ
വാങ്ങുകയെന്നോ!
തിരുഹിതത്തിൻ നിർണ്ണയങ്ങളീവിധമെന്നോ!
തിരുഹൃദയമേഴകൾക്കായ്
തകരുകയെന്നോ!
ദൈവം - കൈവിടുകെന്നോ!
4.
സ്വർഗ്ഗസുഖമണുവളവുമനുഭവമാക്കാൻ
യോഗ്യതയില്ലഗതിയെനി -
ക്കൽപ്പവുമോർക്കിൽ
ഭാഗ്യവശാൽ പാപിയാം ഞാൻ രക്ഷിതനായി
പാപ ശിക്ഷകൾ പോയി
273
മഹാത്ഭുതമേ കാൽവറിയിൽ
കാണുന്ന സ്നേഹം
മഹോന്നതൻ വഹിച്ചിടുന്നു
ലോകത്തിൻ പാപം
സർവ്വ ലോകത്തിൻ ശാപം!