1.

അലയുന്നോരാടുകൾക്കായ്
നിലവിട്ടു താണിറങ്ങി
പല മട്ടു മാലിയന്ന സ്നേഹമേ!
വിലയേറും തങ്കനിണം ചൊരിയാനും
താൻ കനിഞ്ഞതാരാലും വർണ്ണ്യമാകാ
സ്നേഹമേസ്നേഹമേ!

2.

ഒരുനാളും കൈവിടുകി -
ല്ലതിനാലീയാടുകളിൽ
ഭയമില്ല തന്റെ മഹാ സ്നേഹമേ
കനിവോലും തൻ കരത്താൽ
താലോലിച്ചീ മരുവിൽ
ചേലോടും പോറ്റിടും തൻ
സ്നേഹമേസ്നേഹമേ

3.

കൂരിരുൾ താഴ് വരയിൽ
കൂടെനടന്നിടയൻ
ആടലകറ്റിടും തവ സ്നേഹമേ!
ആവശ്യവേളകളിൽ
ആഹാരം നൽകിയവ -
യ്ക്കാശ്വാസമേകിടും തൻ
സ്നേഹമേ - സ്നേഹമേ!

4.

ശത്രുഭയമകറ്റും സന്താപം
തീരെ മാറ്റും
സന്തോഷമുള്ളിലേറ്റും സ്നേഹമേ!
സായാഹ്നമായിടുമ്പോ -
ളാലയം തന്നിലേക്ക്
ആഹ്വാനം ചെയ്തിടും തൻ

274

നല്ലിടയനേശു തനി -
ക്കുള്ളജങ്ങൾക്കായി വന്ന
സ്നേഹമേ സ്നേഹമേ
നല്ലിടയനാടുകൾക്കായ്
ജീവനെയും നൽകിടുന്ന
സ്നേഹമേ സ്നേഹമേ!