1.

ബേതലേംപുരി മുതൽ
കാൽവറി കുരിശോളം
വേദനപ്പെട്ടു മമ വേദനയകറ്റി നീ

2.

അടിയനെപ്പോലുള്ളോ -
രഗതികളെ പ്രതി
അടിമുടി മുഴുവനുമടികൾ
നീയേൽക്കയോ!

3.

പാപക്കുഴിയിൽ നിന്നെൻ
പാദങ്ങളുയർത്തി നീ
പാടുവാൻ പുതിയൊരു
പാട്ടുമെൻ നാവിൽ തന്നു

4.

അനുപമ സ്നേഹത്തിനാഴവുമുയരവും
അകലവും നീളവു -
മറിയുവാൻ കഴിയുമോ!

5.

ഒടുവിലൊരിക്കൽ നിന്നരി -
കിലണയും ഞാൻ
അവിടെയും പാടും
നിന്നതിശയ സ്നേഹത്തെ

277

ശ്രീയേശു നാഥാ നിൻ സ്നേഹം!
സ്വർഗ്ഗ - മോടി വെടിഞ്ഞു എന്നെ
തേടി ധരയിൽ വന്ന