1.

പുത്രന്റെ സ്നേഹത്തെ
ക്രൂശിൻമേൽ കാണുമ്പോൾ
ശത്രുഭയം തീരുന്നു എന്നെ
മിത്രമാക്കിടുവാൻ കാണിച്ച നിൻകൃപ
എത്ര മനോഹരമേ!

2.

ശത്രുവാമെന്നെ നിൻ പുത്രനാക്കിടുവാൻ
പുത്രനെ തന്നല്ലോ നീ - ദേവാ
ഇത്ര മഹാസ്നേഹം ഇദ്ധരയിലൊരു
മർത്യനുമില്ല ദൃഢം

3.

നീചനരനാമീയേഴയെ സ്നേഹിച്ചീ
നീചലോകത്തിൽ വന്നു - യേശു
നീചമരണം മരിപ്പതിന്നായ് തന്നെ
നീചന്മാർക്കേൽപ്പിച്ചല്ലോ

4.

കൂട്ടം വെറുത്തു
കുലവും വെറുത്തെന്നെ
കൂട്ടുകാരും വെറുത്തു - എന്നാൽ
കൂട്ടായിത്തീർന്നെന്റെ
സ്വർഗ്ഗീയ സ്നേഹിതൻ
കഷ്ടകാലത്തും വിടാ

5.

മാതാപിതാക്കന്മാരെന്നെ വെടിഞ്ഞാലും
സന്താപമില്ലെനിക്കു - എന്റെ
മാതാപിതാവെക്കാൾ അൻപു -
തിങ്ങിടുന്നോരേശുവുണ്ട് എനിക്കു

6.

മുമ്പിലും പിമ്പിലും
കാവലായ് നിന്നു നീ
മുമ്പിൽ നടക്കേണമേ - നിന്റെ
ഇമ്പമുള്ള രാജ്യേ വന്നു ചേരും വരെ
അമ്പോടു കാക്കേണമേ

279

ഇദ്ധരയിലെന്നെ
ഇത്രമേൽ സ്നേഹിപ്പാൻ
എന്തുള്ളു ഞാനപ്പനേ!നിന്റെ
ഉദ്ധാരണത്തെ ഞാൻ
ഓർത്തു ദിനംപ്രതി
സന്തോഷിക്കുന്നത്യന്തം