2.
ഈ ഭൂമിയിൽ നിക്ഷേപമായ്
ഞാനെണ്ണിവന്ന സർവ്വവും
ഗണിച്ചിടുന്നു നഷ്ടമായ്
ഈ ദർശനം മുഖാന്തരം
3.
പ്രമോദമായെന്നായുസ്സിൽ
സ്നേഹിച്ച വ്യർത്ഥകാര്യങ്ങൾ
നികൃഷ്ടമെന്നറിഞ്ഞഹം
വെടിഞ്ഞിടുന്നശേഷവും
4.
നിൻ ക്രൂശിൽ ഞാൻ നിരന്തരം
പ്രശംസിച്ചിടും രക്ഷകാ
മറ്റൊന്നിലുമെൻമാനസം
മഹത്വമാഗ്രഹിക്കൊലാ
5.
അഗാധമപ്രമേയമാം ഈ
സ്നേഹമർഹിക്കുന്നിദം
എൻ ദേഹം ദേഹി മാനസം
സമ്പൂർണ്ണമായ് സമസ്തവും
6.
സാഷ്ടാംഗം വീണു പാദത്തിൽ
വണങ്ങിടുന്നു ഭക്തിയിൽ
നിനക്കും നിൻ പിതാവിന്നും
മഹത്വം ദൈവാത്മാവിന്നും