1.
എന്നുടെ സഖിയായി മരുവിടാ -
നന്യരാൽ നിന്ദിതനായിത്തീരേണമോ?
ആരും തുണയില്ലാതെ വലയാ -
തഗതിയാമെന്നെ കരുതുക തന്നെ
2.
നന്മ ചെയ്തു നടന്ന പാദങ്ങളിൽ
വൻ മുറിവേകിടുന്നാണികൾ മുനയാൽ
എൻ നടപ്പു നന്നാകുവതിന്നാ -
യൊന്നുമില്ലേയന്യമാർഗ്ഗമിതെന്യേ!
3.
ആണികൾ നിജപാണി യുഗങ്ങളെ
ശോണിതപൂരിതമാക്കി കാണുന്നിതാ!
എൻ ക്രിയകളിൻ വൻകലുഷത
നീക്കുകയാണിതു നോക്കിയ ഹേതു
4.
മുൾമുടിയതുമൂലം മുറിഞ്ഞിതാ!
തൻമുഖത്തൂടൊഴുകുന്നു തങ്കനിണം
എൻ നിനവിലെ തിന്മയഖിലം
ശിരസ്സിലേറ്റിടുവാൻ മനസ്സലിഞ്ഞോനേ
5.
മാ മരക്കുരിശ്ശായി ബലിപീഠം
വാനവനീശ്വരനായി യാഗമൃഗം
മരത്തിൽ തൂങ്ങുവോൻ ശപിക്കപ്പെട്ടവൻ
ലിഖിതമിതീവിധമായി നിർവ്വാദം