1.

പാപക്കുഴിയിലാണ്ടു പോയ
നരനു മോചനം
പ്രാപിപ്പതിനിതിന്റെ -
യാഴമാണു കാരണം

2.

അനുസരിച്ചിടാതെയാജ്ഞ -
യവഗണിച്ചതാം
മനുജനോടു കരുണ
കാണിച്ചതിനു കാരണം

3.

കുരിശിലേക ജാതനെ
തകർത്തു വൈരികൾ
ക്കനിശവും വിമോചനം
വരുത്തിവയ്ക്കയോ

4.

അഴുകിനാറും ശവസമാന -
രായ പാപികൾ -
ക്കഴകു നൽകിയഴിവില്ലാത്ത
സ്ഥിതിയിലാക്കിടും

5.

സ്വർഗ്ഗമതിലുള്ളനുഗ്രഹ -
ങ്ങളാഗ്രഹിക്കുവാൻ
യോഗ്യരല്ലയെങ്കിലും
നരർക്കതേകിയ

6.

അരിഗണത്തെയരികണച്ചു
സുതജനങ്ങളായ്
പരിഗണിച്ചു പരിചരിക്കു -
മകമഴിഞ്ഞതാം

290

ദൈവസ്നേഹമേ ദൈവസ്നേഹമേ
അതിനുള്ളകലമുയരമാഴമപ്രമേയമേ