292
1.
മഹത്പ്രേമം മഹത്പ്രേമം
പരലോക പിതാ തൻ
മകനെ മരിപ്പതിന്നായ്
കുരിശിൽ കൈവെടിഞ്ഞോ?
2.
സ്വർഗ്ഗസ്ഥലങ്ങളിലുള്ള -
നുഗ്രഹം നമുക്കായ്
സകലവും നൽകിടുവാൻ
പിതാവിന്നു ഹിതമായ്
3.
ഉലകസ്ഥാപനത്തിൻ മുമ്പുള -
വായൊരൻപാൽ
തിരഞ്ഞെടുത്തവൻ നമ്മെ
തിരുമുമ്പിൽ വസിപ്പാൻ
4.
മലിനതമാറി നമ്മൾ
മഹിമയിൽ വിളങ്ങാൻ
മനുവേലൻ നിണംചിന്തി
നരരെ വീണ്ടെടുപ്പാൻ
5.
അതിക്രമ മോചനമാ -
മനുഗ്രഹമവനിൽ
അനുഭവിക്കുന്നു നമ്മൾ
അവൻ തന്ന കൃപയാൽ
6.
മരണത്താൽ മറയാത്ത
മഹൽസ്നേഹപ്രഭയാൽ
പിരിയാബന്ധമാണിതു
യുഗകാലം വരെയും