294

1.

ഞാൻ പാപിയായിരുന്നെന്നേശു
എന്നെ തേടി വന്നല്ലോ
എന്നുടെ പാപം വഹിച്ചവൻ കുരിശിൽ
തന്നുയിർ തന്നല്ലോ

2.

രക്താംബരംപോൽ കടുംചുവപ്പായിരു -
ന്നെന്നുടെ പാപങ്ങൾ
കർത്താവതു ഹിമസമമായ് മാറ്റി
തൻ പ്രിയ മകനാക്കി

3.

കാർമേഘമുയരാമെന്നാൽ കർത്തൻ
തള്ളുകയില്ലെന്നെ
കാണും ഞാനതിൻ നടുവിൽ
കൃപയെഴും തൻ മഴവില്ലൊന്ന്

4.

അത്യുന്നതൻ തൻ മറവിൽ വാസം
ചെയ്തിടും ഞാനിന്ന്
അത്യാദരം ഞാൻ പാടുന്നാശയും
കോട്ടയുമവനെന്ന്

5.

സീയോൻ നഗരിയിലൊരിക്കലിനി
ഞാൻ നിൽക്കും സാനന്ദം
കാണും പ്രിയനെ, സ്തുതിയിൻ പല്ലവി
പാടും ഞാനെന്നും
എന്തത്ഭുതം ദൈവസ്നേഹത്തിൻ
ആഴം അറിവാനെളുതല്ല
സങ്കടത്തിൽ താങ്ങി നടത്തും
തൻകൃപ ചെറുതല്ല