1.

കീർത്തിക്കും ഞാനെന്നും
സോദരരോടൊത്ത്
തൻ തിരുനാമത്തെയും
ഓർത്തു സ്തുതിച്ചിടും
ആർത്തിയാലേഴയെ
ചേർത്തതൻ സ്നേഹത്തിന്നായ്

2.

പാപിയാമെന്നുടെ പാതകം പോക്കുവാൻ
പാപമാക്കപ്പെട്ടോനെ
പാരിതിൽ പാർക്കിലും
പാടി സ്തുതിച്ചിടും
ഭാരങ്ങളോർത്തിടാതെ

3.

പൊളളയാണൂഴിയിലുള്ളതെല്ലാ -
മെനി
ക്കില്ലതിലാശ തെല്ലും
വല്ലഭൻ താനെന്നുള്ളിലുണ്ടാകയാ -
ലില്ല നിരാശ തെല്ലും

4.

മേഘത്തിൽ വന്നിടും നാഥനിൻ
ചാരത്ത്
വേഗം ഞാനെത്തിടുമേ
നീറുമെൻ മാനസം മാറി
ഞാൻ മോദമായ്
വാഴും തൻ സന്നിധിയിൽ

296

സ്നേഹത്തിൻ ദീപമാം യേശുവെന്നിൽ
വന്നതെന്തത്ഭുതമേ!
അത്യഗാധം അതുല്യമാണേ
അസാദ്ധ്യം വർണ്ണിച്ചിടാൻ