2.
അനാഥനല്ല ഞാനിനി
നിൻപ്രിയ സൂനുവാം
അനാദിയന്ത സ്നേഹത്താൽ
വിനാശം പോക്കി നീ
3.
കണ്ണീരിൻ താഴ് - വരയിലും
വൻ കൂരിരുളിലും
കാണും ഞാൻ നാഥാ നിൻ കൃപാ -
കരങ്ങൾ സർവ്വദാ
4.
നിൻ സന്നിധിയണയുമ്പോൾ
നിൻ പാദം ചേരുമ്പോൾ
നിരന്തരം ഞാൻ പാടിടും
നിസ്സീമമാം സ്നേഹം
300
1.
മഹാത്ഭുതം മഹോന്നതം
മാ പാപിയെന്നെ നീ
മാറോടണച്ച സ്നേഹമേ
മാറാത്ത സ്നേഹമേ