305

1.

കാൽവറി ക്രൂശിൽ കാണും
സ്നേഹത്തിൻ പൂർണ്ണത
ശത്രുവാം എന്നെ ദൈവം
മിത്രമാക്കിയേ
രക്തവും ചിന്തി യേശു
എന്നെ രക്ഷിപ്പാനായ്
ഈ സ്നേഹസ്വരൂപനെൻ
ആത്മസ്നേഹിതൻ

2.

ക്രിസ്തുവിൻ സ്നേഹമെന്നെ
നിർബന്ധിക്കുന്നതാൽ
എന്നെത്തന്നെ വെറുത്തെൻ
ക്രൂശെടുത്തു ഞാൻ
നിന്ദയും ചുമന്നുപോം
പാളയത്തിൻ പുറം
ഈ സ്നേഹസ്വരൂപനെൻ
ആത്മസ്നേഹിതൻ

3.

തൻ പുനരുത്ഥാനത്തിൻ
ശക്തി ഞാൻ ധരിക്കുവാൻ
തന്റെ മരണത്തോട -
ങ്ങേകീഭവിക്കുവാൻ
ക്രിസ്തുവിൻ കഷ്ടങ്ങളിൽ
പങ്കാളിയാകുവാൻ
ഈ സ്നേഹസ്വരൂപനെൻ
ആത്മസ്നേഹിതൻ

4.

ഒരിക്കലും ഒരിക്കലും ഞാൻ
കൈവിടുകില്ല നിന്നെ
ഭയപ്പെടാതെ ഞാൻ നിൻ
കൂടെയുളളതാൽ
തീയിൽകൂടി നടന്നാൽ
നീ വെന്തുപോകുമോ
പെരുവെളളങ്ങൾക്കു നിന്നെ
മുക്കാൻ കഴിയുമോ?

5.

മുൻപടയായ് പിമ്പടയായ്
അഗ്നിമേഘത്തൂണുകൾ
സൈന്യങ്ങളിൽ അധിപൻ
കൂടെയുളളതാൽ
യുദ്ധം യഹോവയ്ളള -
തെന്നോർത്തുകൊളളുക
തൻ സ്നേഹകൊടിക്കീഴിൽ
ആർത്തുഘോഷിക്ക
ദുഃഖത്തിൽ ആശ്വാസമായ്
രോഗത്തിൽ എൻ സൗഖ്യമായ്
ഘോരവിപത്തുകളിൽ എന്നെ താൻ
ശാശ്വതഭൂജങ്ങളാൽ
മാർവ്വോടണച്ചിടും
ഈ സ്നേഹസ്വരൂപനെൻ
ആത്മസ്നേഹിതൻ