1.

ആപാദചൂഡം ആകർഷണീയമാ -
ണവയവമഖിലവും നൂനം അ അ അ ആ
ആത്മമണാളൻ രൂപലാവണ്യം
ആനന്ദമോർത്താലർക്കുമവർണ്യം -

2.

സങ്കടത്തിങ്കൽ ശങ്കകൂടാതെയെൻ
സങ്കേതമാം ജീവനാഥൻ അ അ അ ആ
തൻകരം നീട്ടി കണ്ണുനീർ തുടയ്ക്കും
തങ്കമുഖത്താൽ ചുംബനം നൽകും -

3.

എന്നുമെന്നോടുകൂടെ വസിച്ചിടാ -
മെന്നരുളിച്ചെയ്തെൻ നാഥൻ അ അ അ ആ
അവനുടെ പ്രീതി എന്നുമെൻ വിജയം
എന്തിനു ഭീതി താനെനിക്കഭയം

4.

ലോകമഹാന്മാരേവരിലുമവ -
നേകനേ രക്ഷകനോർത്താൽ അ അ അ ആ
ജീവനെ നൽകി സ്നേഹിച്ചതവനാ -
ണേവനും മോക്ഷവാതിലുമവനേ

317

എത്രയും സുന്ദരനായിരമായിരം
മർത്യരിലും മമ നാഥൻ അ അ
അവനുടെ നാമം എനിക്കഭിരാമം
അവനിലെൻ പ്രേമം
എനിക്കെന്നും ക്ഷേമം അ ആ