1.

ശാരോൻ പനിനീർ കുസുമമവൻ
താഴ്‌വരകളിലെ താമരയും
മധുരഫലം തരും നാരകമാം
തൻനിഴലതിലെൻ താമസമാം

2.

ഉലകക്കൊടുംവെയിൽ കൊണ്ടതിനാൽ
ഇരുൾ നിറമായെനിക്കെങ്കിലും താൻ
തളളിയില്ലെന്നെ തിരുകൃപയാൽ
തന്നരമനയിൽ ചേർക്കുകയായ്

3.

മാറ്റമില്ലാ കൃപ നിറഞ്ഞവനായ്
മറ്റൊരു രക്ഷകനില്ലിതുപോൽ
മരുവിടമാമീ ഭൂമിയിൽ തൻ
മാറിൽ ചാരി ഞാനാശ്വസിക്കും

318

എൻ പ്രിയനെന്തു മനോഹരനാം!
തൻ പാദമെന്നുമെന്നാശ്രയമാം
ആനന്ദമായവനനുദിനവും
ആമയമകറ്റി നടത്തുമെന്നെ