1.

പാപത്തിൻ വഴിയിൽ നാശത്തിൻ
കുഴിയിൽ വീണവനാമെന്നെ
തേടിവരാൻ കൈതാങ്ങിയെടുക്കാ -
നവനേ തുനിഞ്ഞുളളൂ - എന്നേശു

2.

കാണാതെപോയാരാടിനെത്തേടി
വന്ന നല്ലിടയനവൻ
കണ്ടുപിടിച്ചു തോളിലെടുത്തു
വീടു വന്നിടുവോളം - എന്നേശു

3.

കുരുടനു കണ്ണും ചെകിടനു കാതും
മുടന്തനു കാലുമവൻ
വഴിയറിയാതെ വലയുന്നവനു
വഴിയും ജീവനുമാം - എന്നേശു

4.

എന്തൊരു താഴ്മയെന്തൊരു ത്യാഗം!
എന്തൊരു സ്നേഹമിതോ!
ചിന്തിച്ചിടുകിൽ സിന്ധുസമാനം
അന്തമില്ലതിരുമില്ല - എന്നേശു

319

വാനം തന്നുടെ സിംഹാസനമാം
ഭൂമിയോ പാദപീഠവുമാം
ഇത്രമഹത്വമെഴുന്നൊരു ദൈവം
വന്നോ മന്നിൽ താണവനായ് - അവൻ
തീർന്നോ ഹീന മാനവനായ്