1.

ശ്രേഷ്ഠരാം മനുജരൊക്കെ
മണ്മറഞ്ഞുപോം
മൃത്യുവെ ജയിച്ചുയിർ
ത്തതേശുമാത്രമാം
നിത്യരാജൻ നിസ്തുലാഭൻ
ക്രിസ്തുനാഥനെത്രയെത്ര
ശ്രേഷ്ഠനാം മഹാൻ!

2.

ഏകനായ് അതിശയങ്ങൾ
ചെയ്തിടുന്നവൻ
ഏവനും വണങ്ങിടേണം
തന്റെ പാദത്തിൽ
ഏതു നാവും ഏറ്റുചൊല്ലും
യേശുക്രിസ്തു കർ
ത്തനെന്നു ദൈവമഹിമയ്ക്കായ് -

3.

തുല്യമായ് ഇല്ല
മറ്റുനാമമൊന്നുമേ
തെല്ലുമേയലസരായിടാതെ തൻ ജനം
നല്ല നാമം ക്രിസ്തു നാമം
ചൊല്ലണം തൻ വല്ലഭത്വം
ഭൂവിലറിയട്ടെ -

320

എത്രയോ ശ്രേഷ്ഠനായവൻ
ക്രിസ്തുതാനെന്നുറച്ചു പാടുവിൻ
നിത്യനാശം നീക്കി ഭാഗ്യം
മർത്യനേകുവാൻ കഴിഞ്ഞ ശക്തനാമവൻ