1.

നിന്ദയും പരിഹാസവും
തന്നുടെ മേലേറ്റുകൊണ്ടു
കുറ്റവാളിയെന്നപോലെ
നിൽക്കുന്നിതാ! യേശുനാഥൻ
തന്നുടയ രക്തം മൂലമെൻ
മോചനം മുദ്രയിട്ട
രക്ഷിതാവിന്നൊത്തവനാർ?
ഹല്ലേലുയ്യാ - ഹല്ലേലുയ്യാ

2.

കുറ്റക്കാരും ദോഷികളും
നിസ്സഹായരുമാം നമ്മൾ
കുറ്റമില്ലാക്കുഞ്ഞാടിനാൽ
മോചിതരായ് തീർന്നിതല്ലോ
പൂർണ്ണപരിഹാരമെന്നതു
ണ്ടാകുവാൻ സാദ്ധ്യമാമോ?
കുഞ്ഞാടിനാൽ വന്നിതതു
ഹല്ലേലുയ്യാ - ഹല്ലേലുയ്യാ

3.

മരണത്തിന്നായിട്ടവൻ
ഉയർത്തപ്പെട്ടൊടുവിലായ്
നിവൃത്തിയായെന്നു ചൊന്നു
മുറവിളിച്ചെന്നാകിലും
ഇപ്പോളവൻ സ്വർഗ്ഗത്തിന്റെ
ഉന്നതസ്ഥലങ്ങളിൻമേൽ
ഉയർത്തപ്പെട്ടിരിക്കുന്നു
ഹല്ലേലുയ്യാ - ഹല്ലേലുയ്യാ

4.

മഹത്വത്തിൻ രാജാവായിട്ട -
വനിങ്ങു വരുന്നേരം
തന്റെ വൃതന്മാരെയെല്ലാം
കൂട്ടിച്ചേർക്കുന്നവസരം
പാടും നമ്മളത്യുച്ചമാം
ശബ്ദ - ത്തിലിപ്പുതുഗാനം
രക്ഷിതാവിന്നൊത്തവനാർ!
ഹല്ലേലുയ്യാ - ഹല്ലേലുയ്യാ

323

പാപികളെ രക്ഷചെയ്ത
ദൈവസുതന്നൊരു നാമം
ദുഃഖമുളള മനുഷ്യനെന്ന -
തിശയം! ഹല്ലേലുയ്യാ!