1.
ആദിയനാദിയും നീ
അൽഫഒമേഗയും നീ
ആയിരം പതിനായിരങ്ങളിൽ
സർവ്വാംഗസുന്ദരൻ നീ
2.
ഉന്നതദേവൻ നീ
വന്ദ്യമഹോന്നതൻ നീ
ലോകത്തിൻ പാപം
ചുമന്നൊഴിപ്പാൻ
വന്നൊരു കുഞ്ഞാടു നീ
3.
സ്വന്തനിണം ക്രൂശിൽ
ചിന്തിമുഴുവൻ നീ
നൊന്തുനിൻ പ്രാണൻ
വെടിഞ്ഞുയിർത്തു
വാഴുമാചാര്യൻ നീ
4.
ഏകമദ്ധ്യസ്ഥൻ നീ
ഏവർക്കും രക്ഷകൻ നീ
ഇന്നലെ ഇന്നുമെന്നും മാറാത്ത
വല്ലഭ ദേവൻ നീ
5.
സ്തോത്രം ഹല്ലേലുയ്യ
മാമഹത്വം സ്തുതിയും
സാദരം സർവ്വവും അർപ്പിച്ചു
നാഥാ പാദം കുമ്പിടുന്നു