1.

പാരിടത്തിന്നധികാരി - സർവ്വ
പാപവിഷഭയഹാരി - തന്റെ
പാദാശ്രിതർക്കുപകാരി

2.

നാനാപരീക്ഷയിൻ നേരം - അവൻ
നാൾതോറും തീർക്കുമെൻ ഭാരം തിരു -
നാമമെനിക്കൊരു ഹാരം

3.

കുരുടർക്കു കാഴ്ചയെ കൊടുത്തു പാപ -
ക്കരുമനകളവൻ തീർത്തുതന്റെ
കരുണയിലെന്നെയുമോർത്തു

4.

ഇക്ഷിതിയിൽ മനുവർഗ്ഗ - മെല്ലാം
മോക്ഷമണയുന്ന മാർഗ്ഗം - എന്റെ
രക്ഷാപുരുഷനെൻ ഭാഗ്യം

5.

മുറ്റുമവനിയിലെല്ലാം - പാർത്താൽ
മറ്റൊരു മാർഗ്ഗവുമില്ല - പാരിൽ
മറ്റൊരു രക്ഷകനില്ല

330

ക്രിസ്തു നിസ്തുല്യൻ
സകലരിലും സുദൃഢം