1.

പൊൻനിലവിളക്കുകളേഴിനും നടുവിൽ
വെൺനിലയങ്കിധരിച്ചു
മാറത്തു പൊൻകച്ച നിബന്ധിച്ചവനായി
വിളങ്ങിടും സുന്ദരമാം രൂപം

2.

ചികുരവും ശിരസ്സും വെൺപഞ്ഞിസമാനം
ധവളമാം മഞ്ഞിനോടൊപ്പം
പേശലനയനമതഗ്നിജ്ജ്വാലയ്ക്കൊത്തൊ -
രീശസുതൻ രൂപം കാണ്മീൻ

3.

ചരണങ്ങലുലയതിൽ ചുട്ടു പഴുപ്പിച്ച
ചേലെഴും വെളേളാട്ടിൻ സമമാം
പെരുവെളളത്തിന്നിരച്ചിൽ പോലവൻ ശബ്ദം
അലമലമിയലാത്ത രൂപം

4.

ശക്തമായ് ശോഭിക്കുമിനസമവദനൻ
വലങ്കരം തന്നിലേഴുതാരം
ചേർച്ചയായ് പുറപ്പെടുന്നിര‍ു -
വായ്ത്തലയുളള വാൾ
അവൻ മുഖമർക്കബിംബം പോലെ

5.

മരിച്ചവനെങ്കിലുമുയിർത്തെഴുന്നേറ്റു
മരണപാതാളങ്ങളെ വെന്നു
നിരുപമതേജസ്സിൽ
വിളങ്ങിടും നാഥനെൻ
അരുമ മണവാളനെന്നും

331

ദൈവസുത ദർശനമെന്താനന്ദം -
വർണ്ണിക്കാവതോ
ദൈവസുത ദർശനമെന്താനന്ദം!