2.

പ്രാർത്ഥന കേൾക്കും അനുഗ്രഹമരുളും
ദാനങ്ങൾ ആരുടേത്
കാൽവറി മലയിൽനിന്നും
ഒഴുകിവരും രുധിരത്തിൻ രോദനമാരുടേത്
എൻ മനമേ നീ പറയൂ
നിന്റെ ജീവന്റെ ജീവനേത്...

3.

സുരസുഖമഖിലം മനുജന് ചൊരിയും
ദാനങ്ങൾ ആരുടേത്
ബേത്ലഹേം പുൽക്കൂട്ടിൽ
മാനുജരിൻ മകനായ് ജീവിതമാരുടേത്
എൻ മനമേ നീ പറയൂ
നിന്റെ ജീവന്റെ ജീവനേത്...

342

1.

കരകവിഞ്ഞൊഴുകും
കരുണയിൻ കരങ്ങൾ
ഭൂമിയിൽ ആരുടേത്
ആകുലമാം ലോകത്തിൽ
അനുദിനവും ശാന്തിതരും
ചൈതന്യമാരുടേത്
എൻ മനമേ നീ പറയൂ
നിന്റെ ജീവന്റെ ജീവനേത്...