1.

നൂതന ഗാനങ്ങൾ മാനസവീണയിൽ
അനുദിനം പകരുന്ന നാഥാ
ആനന്ദമായ് നൽഗാനങ്ങളാൽ
നാഥനെ പുകഴ്ത്തിടുന്നേ

2.

പാപത്തിൻ ഭാരങ്ങൾ നീക്കുവാ -
നൂഴിയിൽ തിരുബലിയായൊരു നാഥാ
ജീവിതമാം എൻ പാതകളിൽ
കാരുണ്യം പകർന്നവനെ

343

കാൽവറിക്കുരിശതിൽ
യാഗമായ് തീർന്നൊരു
കാരുണ്യ നായകനെ
നരകുല പാപങ്ങൾ
അഖിലവും നീക്കുവാൻ
തിരുബലിയായവനെ
ഉന്നതനെ മഹോന്നതനെ -
സ്വർഗാധി സ്വർഗസ്ഥനെ