1.

കൊടുംപാപിയായിരുന്നഎന്റെ
കഠിനപാപങ്ങൾ മോചനം ചെയ്ത
ശത്രുവായിരുന്നയെന്നെനിന്റെ
പുത്രനാക്കി നീ തീർത്ത നിൻ
കൃപ എത്ര മനോഹരമേ

2.

പല പീഡകളെതിർത്തു വരും
കാലമെനിക്കു സഹിഷ്ണുത തരും
ബലഹീനനാകുമെന്നിൽകര
ളലിഞ്ഞനുദിനം താങ്ങി നടത്തും

3.

നാശലോകം തന്നിലെന്നെ സൽപ്ര
കാശമായ് നടത്തിടും നിൻ
കൃപയെത്ര മനോഹരമേ
അരിസഞ്ചയനടുവിൽഎന്നെ
തിരുച്ചിറകുളളിൽ മറച്ചുകാക്കുന്ന

4.

ചതിനിറഞ്ഞ ലോകമിതിൽ നിന്റെ
പുതുജീവനിൽ ഞാൻ സ്ഥിതി ചെയ്‌വാൻ
കൃപയധികം നൽകണമേ
പരിശ്രമത്തിനാലെയൊന്നും എന്നാൽ
പരമനാഥനേ, കഴികയില്ല നിൻ
കൃപ ചൊരിയണമേ

348

ദൈവകൃപ മനോഹരമേ എന്റെ
പ്രാണനായകൻ എനിക്കു ചെയ്യുന്ന
കൃപ മനോഹരമേ
സുരദേവ നന്ദനനേ!
എന്റെ ദുരിതമൊക്കെയും ചുമന്നൊഴിച്ച
നിൻകൃപ മനോഹരമേ