353

1.

കൃപയേറും കർത്താവിൽ
എന്നാശ്രയം എന്നും
അതിനാൽ മനം കലങ്ങാ -
തവനിയിൽ പാർത്തിടുന്നു
സന്താപങ്ങളകന്നു
സംഗീതം പാടിടും ഞാൻ

2.

ബലഹീന നേരത്തിൽ പതറാതെ
നിന്നിടുവാൻ
മനുവേൽ തൻ വലംകരത്താൽ
അനുവേലം കാത്തിടുന്നു
വൈരികളിൻ നടുവിൽ
വിരുന്നും ഒരുക്കിടുന്നു

3.

പ്രതികൂലമേറുമ്പോൾ
മനംനൊന്തു കരയുമ്പോൾ
തിരുമാർവ്വിൽ ചേർത്തണച്ചു
കണ്ണുനീർ തുടച്ചിടും താൻ
എൻനാവിൽ നവഗാനം
എന്നാളും നൽകിടും താൻ

4.

തിരുനാമം ഘോഷിച്ചും
തിരുസ്നേഹം ആസ്വദിച്ചും
ഗുരുനാഥനേശുവിന്നായ് മരുവും
ഞാൻ പാർത്തലത്തിൽ
സ്തുതി ഗീതങ്ങളനിശം പാടി
പുകഴ്ത്തിടും ഞാൻ
പാടും ഞാൻ പാടും ഞാൻ
എൻയേശുവിന്നായ് പാടും ഞാൻ