2.

ക്ഷീണരായുളേളാരി ഞങ്ങൾ
തന്നുളളത്തിൻ
ദീനതയത്രയും തീർത്തിടണേ - എല്ലാ
ന്യൂനതയും നീക്കി കാത്തിടണേ

3.

കൂരിരുൾ ശുദ്ധ വെളിച്ചമായ് മാറ്റുന്ന
വേറൊരു ശക്തിമാൻ ഭൂവിലുണ്ടോ ഇത്ര
കൂറുളള നായകൻ വാനിലുണ്ടോ

4.

തീയിനെപ്പോലും തണുപ്പിക്കും തൃക്കരം
ഈയടിയാർ മേൽ നീ വയ്ക്കണമേ നിന്റെ
കായപ്രദർശനം നൽകേണമേ

5.

നിൻമൊഴി കേൾപ്പാൻ
കൊതിക്കുന്നു കർണ്ണങ്ങൾ
നന്മയെനിക്കതാലുണ്ടായ് വരും - സർവ്വ
തിന്മയും നീങ്ങി സുഖമുയരും

6.

വന്നിടണേ യേശു മന്നവനേ, ഞങ്ങൾ
നന്നായുണർന്നു തെളിഞ്ഞിടുവാൻ സഭ -
യൊന്നായി വാനിലുയർന്നിടുവാൻ

359

1.

1.യേശു മഹേശാ, നിൻ
സന്നിധിയിൽ ഞങ്ങൾ
ആശയോടെ ഇതാ വന്നിടുന്നേ - ദയ
ലേശമുദിക്കുവാൻ കൈ തൊഴുന്നേ