1.
ഊറ്റമായ് കാറ്റിളകി
കടലേറ്റവുമിരമ്പിടുമ്പോൾ
മുറ്റും ഭയം തീർക്കുവാൻ
മന മുറ്റരികിലെത്തും വിഭോ
2.
നിന്നെപ്പിരിഞ്ഞിരിപ്പാൻ ഗുരോ
ഞങ്ങളാൽ കഴികയില്ലേ
സൂര്യനെ കൂടാതുണ്ടോപകൽ
ചന്ദ്രനെന്യേ രാത്രി നന്നോ?
3.
ഗന്ധം പിരിഞ്ഞിടുകിൽ
പൂക്കളെന്തിനുപയോഗമാകും?
ചന്തമകന്നിടുമേ ഞങ്ങൾക്കന്തികേ
നീയില്ലയെന്നാൽ
4.
നിൻനാദം കേൾപ്പിക്കണേ നിന്റെ
നൻമൊഴികൾ തൂകേണമേ
വൻമാരിപോലാശിഷമേകി
നന്മ വളർത്തിടേണമേ
5.
ഹാ രമ്യനാരകമേ, മധു
പൂരമാർന്ന നിൻഫലങ്ങൾ
പാരമശിച്ചടിയാർ താപ
ഭാരമകന്നിടേണമേ