361

1.

ആശിഷമാരിയുണ്ടാകും
ആനന്ദവാഗ്ദത്തമേ
മേൽനിന്നു രക്ഷകൻ നൽകും
ആശ്വാസ കാലങ്ങളെ

2.

ആശിഷമാരിയുണ്ടാകും
വീണ്ടും നൽ ഉണർവുണ്ടാം
കുന്നുപളളങ്ങളിൻമേലും
കേൾ വൻമഴയിൻ സ്വരം -

3.

ആശിഷമാരിയുണ്ടാകും
ഹാ! കർത്താ! ഞങ്ങൾക്കും താ
ഇപ്പോൾ നിൻ വാഗ്ദത്തം
ഓർത്തു നൽവരം തന്നിടുക

4.

ആശിഷമാരിയുണ്ടാകും
എത്ര നന്നിന്നു പെയ്കിൽ
പുത്രന്റെ പേരിൽ തന്നാലും
ദൈവമേ! ഇന്നേരത്തിൽ
ആശിഷമാരി
ആശിഷം പെയ്യണമേ
കൃപകൾ വീഴുന്നു ചാറി
വൻമഴ താ ദൈവമേ!