2.

നിന്നുടയ തിരുമുഖം പാർത്തു
കൊണ്ടുനിന്റെ
സന്നിധിയിൽ നിന്നുടുന്നോർ ഭാഗ്യവാന്മാർ

3.

ആയിരം ദിനങ്ങളെക്കാൾ
നിന്റെ മുമ്പിൽ ഒരു -
വാസരം കഴിപ്പതതി മോദമല്ലോ

4.

ഭൂതലമടിയാർക്കൊരു -
പരദേശം ഞങ്ങൾ
വീടുനോക്കിയോടുന്നിതാ പ്രിയ നാഥാ!

5.

നിൻമുഖത്തിൻ വെളിച്ചത്താൽ
ഞങ്ങളെ നീനിത്യ
നന്മയിൽ നടത്തിടുക യേശുനാഥാ!

6.

ഇമ്പമേറും തിരുമൊഴി കേട്ടു
ഞങ്ങൾ തെല്ലും
തുമ്പമെന്യേ നിൻപാദം വണങ്ങിടട്ടെ

7.

താമരകൾ വിടർത്തുന്ന
രവിപോലെ മുഴു -
യാമിനിയിൽ വിളങ്ങുന്ന ശശിപോലെ

8.

പൈതലിന്നു പാൽകൊടുക്കു -
മമ്മപോലെ
പരിശോഷിതമാം കുളത്തിനു മഴപോലെ

9.

9.നീയിരിക്ക ഞങ്ങൾക്കെന്നും
ചാരുരൂപാ! നിന്റെ
തൂമൊഴികൾ കേൾപ്പിക്കുക ഗുരുനാഥാ!

364

1.

തങ്കനിറമെഴും തലയുടയോനേ! ദേവാ!
നിങ്കഴലിണപണിവോർ ധന്യരാമേ