1.
മൃത്യുമക്കൾ സ്തുതിക്കില്ല - നിന്നെ -
ചത്തവർ പുകഴ്ത്തുകില്ല
ഇദ്ധരയിൽ മൺകട്ടകൾ തിന്നു
തൃപ്തിയടയുന്നായവർ
ഉത്തമനേ! നിൻ ചരിത്രമിത്തിരി
ധ്യാനിച്ചിടുമ്പോൾ
എത്രയുമാനന്ദമുളളിൽ
പ്രത്യഹം വർദ്ധിച്ചിടുന്നു
2.
നിന്റെ വിശുദ്ധാവി പണ്ടു ജലത്തിൻ
മുകളിൽ നിലയാണ്ടു
ആ മഹത്താം സ്ഥിതികൊണ്ടു
മൃതജീവികളുണർവു പൂണ്ടു
ജീവരാശി തെരുതെരെയാ
വലിയ പ്രളയത്തിൽ
കേവലം പെരുകി വിശ്വമാകവേ
പുനർഭവിച്ചു
3.
സ്വന്തവെളളിക്കാഹളം നീ
യൂതി മന്ദതയകറ്റിടുക
യാഹ്വയുടെ പക്ഷത്തുളേളാരതു
സാദരം പ്രതിധ്വനിക്കും
യിസ്രായേലിൽ നടക്കുന്ന
വിഗ്രഹത്തിന്നർച്ചനയെ
വിദ്രവിപ്പിച്ചിടുവാനായ്
സത്വരമൊരുങ്ങുമവർ
4.
വാനലോകജീവമന്നാ ഞങ്ങൾ
മാനമായ് ഭക്ഷിച്ചിടട്ടെ
തേനൊഴുകും നിൻമൊഴികൾ
ഞങ്ങളാദരാൽ ശ്രവിച്ചിടട്ടെ
ദൈവവാക്കാം വാളെടുത്തു
ദൈവരാജ്യ പ്രസിദ്ധിക്കായ്
വൈഭവമായ്പ്പൊരുതീട്ടു
കൈവരട്ടെ വിജയശ്രീ