2.
ദീനരിൽ കനിവു നിന്നെപ്പോലെ -
യാർക്കുംകാണ്മാ
നാവതല്ലേ മൂവുലകു തേടിയാലും
3.
സത്യപാതയെന്തെന്നറിയാതെ
നിന്റെ പല
പുത്രരയ്യോ! മരുഭൂവിലുഴലുന്നു
4.
നിത്യകൈകൾ കൊണ്ടവരെ താങ്ങി
ദൈവ - ലോക
മെത്തുവോളം നടത്തുക നസ്രിനാഥാ!
5.
അന്ധകാരം ചുഴന്നൊരീ ഭൂവന -
ത്തിൽ നിന്റെ
ബന്ധുരമൊഴിയാലൊളിവീശുമല്ലോ
6.
ക്ഷീണരാകുമടിയങ്ങൾ
ശക്തരാവാൻ സ്വർഗ്ഗ
ഭോജനമരുൾക ദേവാ ദിനം തോറും
7.
നിൻതിരുമുഖത്തിൻ കാന്തി
തെളിയിക്ക ഞങ്ങൾ
ക്കന്തരംഗം കുളിർക്കുവാൻ തക്കവണ്ണം
8.
8.സ്വാദെഴുന്ന പാലിനോടു പട -
യേൽക്കും തവ
ഗീരുകൾ കേൾപ്പതിന്നാശ വളരുന്നു
9.
ശ്രദ്ധയോടു നിൻമൊഴികൾ കേട്ടു
ഞങ്ങൾനിന്നിൽ
ശക്തിയുക്തരാകുവതിന്നരുളേണം
10.
ഉളളിലേറ്റമനൽതട്ടി ജഡ -
ശൈത്യംനീങ്ങാൻ
വല്ലഭനേ! ചൊരിക നിൻ ആത്മികാഗ്നി