2.
നിൻ സിംഹാസന നിഴലിൽ
നിൻ ശുദ്ധർ പാർക്കുന്നു
നിൻ ഭുജം മതിയവർക്കു
നിർഭയം വസിപ്പാൻ
3.
പർവ്വതങ്ങൾ നടുംമുമ്പേ
പണ്ടു ഭൂമിയേക്കാൾ
പരനെ നീ അനാദിയായ്
പാർക്കുന്നല്ലോ സദാ
4.
ആയിരം വർഷം നിനക്ക്
ആകുന്നിന്നലെപ്പോൽ
ആദിത്യോദയമുമ്പിലെ
അൽപ്പയാമം പോലെ -
5.
നിത്യനദിപോലെ കാലം
നിത്യം തൻമക്കളെ
നിത്യത്വം പൂകിപ്പിക്കുന്നു
നിദ്രപോലെയത്രേ -
6.
ഇന്നയോളം തുണച്ചോനെ
ഇനിയും തുണയ്ക്ക
ഇഹം വിട്ടു പിരിയുമ്പോൾ
ഈയെൻ നിത്യഗൃഹം -