2.
ഏറ്റം ചെറിയതല്ലോഭുജി -
പ്പതിന്നേറ്റൊരു ധാന്യമിത്
ഉറ്റം പെരുത്തൊരു നാഥനാം മന്നയി
ങ്ങേറ്റം ചെറിയവനായിരുന്നില്ലയോ
3.
ഇല്ലമുന ചെറുതും ഉരുണ്ടൊരു
നല്ലവടിവിതിന്നു
നല്ലവനേശുവും കൂർപ്പിയലാവിധം
തന്നെയത്രേ ഭൂവിൽ ജീവനം ചെയ്തതു
4.
താണതറയിൽ മന്നാകിടുന്നുപോൽ
താണുവന്നെന്റെ നാഥൻ
തേനൊലിവാക്കുകൾ
ചൊന്നാനതൊക്കെയും
സ്വാദുളള മന്നയിൽ കാണുന്നു ഞാനിതാ
5.
മഞ്ഞിലുൽപാദിതമായ് മന്നാ
വിശുദ്ധാവിയിൽ യേശു താനും
കഷ്ടമിടിപൊടിയേറ്റ മന്നായെന്റെ
ഇഷ്ടനാം നാഥനെ ഓർക്കുമാറാക്കുന്നു
6.
ആർക്കുമെടുത്തുകൊൾവാ നെളുപ്പമായ്
വീട്ടുമുറ്റത്തു മന്നാ പാട്ടിൽ കിടക്കുന്നു
നാഥനുമവ്വണ്ണം
നോക്കിവിളിപ്പവർക്കെല്ലാം സമീപസ്ഥൻ
7.
ആർക്കും തികവരുളും മന്നയിതു
തീർക്കും പശി, ദാഹവും
സ്വർഗ്ഗകനാന്നതിർ തന്നിലെത്തും വരെ
ദീർഘനാൾ നിൽക്കുമി
ശാശ്വത ഭോജനം