1.

സിതനിറമോടഥ ചുവപ്പും
ചിതമൊടുകലർന്നൊരു പുരുഷനിതാ

2.

അയുതനര രതിലുമഹോ!
അതിഗുണമെഴുന്നോരു പ്രമുഖനിവൻ

3.

കറയകന്ന കനകതുല്യം
പരസുതനിവനുടെ ശിരസ്സതുലം

4.

അവനുടയ മുടി നിറമോ
ധവളമല്ലതു കറുപ്പധികമഹോ!

5.

ഓവുകളിന്നരികെയുളള
പ്രാവുകളുടെ സമമവന്റെ കൺകൾ

6.

പാലിലഹോ സ്നാതമവ
ചേലൊടു പതിപ്പിക്കപ്പെട്ടതു താൻ

7.

കവിളുകളോ മിസിതടം പോൽ
കമലതുല്യാധരങ്ങൾ പൊഴിക്കുന്നു മൂർ

8.

പച്ചരത്നം പതിച്ച പൊന്നിൻ
സ്വച്ഛമോതിരങ്ങൾപോൽ കരങ്ങളഹോ!

9.

നീലരത്നമമിഴ്ന്നദന്തം
പോലെ തന്നുദരമങ്ങതിരമണം

10.

വെൺകൽത്തൂണതു സമംകാൽ
തങ്കമാം ചുവടിങ്കൽ ഉറച്ചതുപോൽ

11.

ലിബനതുല്യം മുഖസ്വരൂപം
ദ്രുമമതു ദാരുകമിതിന്നു സമം

12.

വദനമതോമധുരമഹോ!
അതുവുമല്ലിവനതിരമണീയ നാം

390

ശ്രീമനുവേൽ മരിജാതനാം
സുരതാതനാം നാഥനാം