1.
ഉലകത്തിനുയിരേകാൻ ഉന്നതൻ മേനി
തകരുന്നു കാൽവറി മാമലയിൽ
ചൊരിയുന്നു കുരിശിന്മേൽ ചെഞ്ചോരധാര
മനുവേൽ മശിഹ മാനവർക്കായി
പാപിക്കു ബദലായ്
ബലിയായി സ്വമനസ്സാൽ
2.
ഇരുളുന്നു ഉലകാകെ പിളരുന്നു പാറ
ഉയിരാർന്നു ഭക്തരിൻ മൃതദേഹം
കീറുന്നു മറനീക്കാൻ തിരശ്ശീല നീളേ
കുരിശിൽ മശിഹ ഉയിർ വിട്ടനേരം
പാവനരുധിരം പാപികൾക്കരുളി
പരലോക മാർഗ്ഗമതേ
397
പാപലോകം തേടിയിപ്പാരിൽ
വന്നു ദേവൻ താൻ
പരലോകം പാപികൾക്കേകിടുവാൻ
സുരലോകമഹിമ സകലവും വെടിഞ്ഞു
കുരിശോളം താണവൻ താൻ