2.

ഇന്നലേയുമിന്നുമെന്നും
നീയനന്യനാം - ഞാൻ
നിന്നിലാശ്രയിക്കമൂലമെത്ര ധന്യനാം!
എന്നോടു കൂടെ നീ നിന്നോടു കൂടെ ഞാൻ

3.

നാശലോകവാസമോ
പ്രയാസഹേതുകം - നിൻ
ദാസനായിരിപ്പതോ സന്തോഷദായകം
നീയെന്തരുളിടും ഞാനതു ചെയ്തിടും

4.

നിത്യജീവവാക്കുകൾ മൊഴിഞ്ഞു
നീ പരാ - ഹാ!
നിന്നെവിട്ടെനിക്കു പോകുവാൻ കഴിഞ്ഞിടാ
നിൻ പാദ സേവയിൽ എൻ നാൾ കഴിച്ചിടും

404

1.

എന്റെ പേർക്കു ജീവനെ വെടിഞ്ഞ
യേശുവേ - ഞാൻ
നിന്റെ പേർക്കു ജീവിതം നയിക്കുമെന്നുമേ
നീയെന്റെ സ്വന്തമേ! ഹാ എന്തു മോദമേ!