409
1.
അടവി തരുക്കളിന്നിടയിൽ
ഒരു നാരകം എന്നപോലെ
വിശുദ്ധരിൽ നടുവിൽ കാണുന്നേ
അതിശ്രേഷ്ഠനാമേശുവിനെ
2.
പനിനീർ പുഷ്പം ശാരോനിലവൻ
താമരയുമേ താഴ്‌വരയിൽ
വിശുദ്ധരിൽ അതിവിശുദ്ധനവൻ
മാസൗന്ദര്യ സമ്പൂർണ്ണനെ
3.
പകർന്ന തൈലംപോൽ നിൻനാമം
പാരിൽ സൗരഭ്യം വീശുന്നതാൽ
പഴി ദുഷി നിന്ദ ഞെരുക്കങ്ങളിൽ
എന്നെ സുഗന്ധമായ് മാറ്റിടണേ
4.
മനഃക്ലേശതരംഗങ്ങളാൽ
ദുഃഖസാഗരത്തിൽ മുങ്ങുമ്പോൾ
തിരുക്കരം നീട്ടി എടുത്തണച്ച്
ഭയപ്പെടേണ്ട എന്നുരച്ചവനേ
5.
തിരുഹിതമിഹെ തികച്ചിടുവാൻ
ഇതാ ഞാനിപ്പോൾ വന്നിടുന്നേ
എന്റെ വേലയെ തികച്ചുംകൊണ്ടു
നിന്റെ മുമ്പിൽ ഞാൻ നിന്നിടുവാൻ