1.

എല്ലാ പാപങ്ങളുമകറ്റി നീച
പാപിയെന്നെ രക്ഷിപ്പാൻ
തിരുരക്തത്തിൻ ശക്തിയാൽ
തീർത്തിടും വെണ്മയായ്
സ്വർഭാഗ്യം ചേരുവോളം

2.

കൺകൾ കാണട്ടെ നിൻമുഖത്തെ
കേൾക്കട്ടെ നിൻ നൽവാക്യത്തെയും
എൻ ചെവികൾ ശ്രവിക്കട്ടെ ഹൃദയം
വഴങ്ങുന്നെൻ
രക്ഷകാ നിൻ വകയായ്

3.

ഈ എൻ കൈകളെ സമർപ്പിക്കുന്നേ
സേവയ്ക്കായി എൻ ജീവനെയും
കാൽകൾ ഓടട്ടെ നിൻപാതേ
ചേരട്ടെ എൻ ചിന്ത
തിരുരാജ്യ വ്യാപ്തിക്കായി

413

എനിക്കല്ല ഞാൻ ക്രിസ്തുവിന്നത്രേ
അവനായിതാ സമർപ്പിക്കുന്നേ
അവൻ നടത്തിപ്പിൻ കാവൽ
കൊണ്ടോരോ നിമിഷവും
നടത്തുന്നെന്നെ വഴിയേ