1.
ഭാരങ്ങൾ നേരിടുമ്പോൾ
കരങ്ങളാൽ താങ്ങിടുന്നു
മരണത്തിൻ താഴ്‌വരയതിലുമെന്നെ
പിരിയാത്ത മാധുര്യ നല്ല സഖിതാൻ
2.
അവനെന്നെയറിഞ്ഞിടുന്നു
അവനിയിൽ കരുതിടുന്നു
ആവശ്യഭാരങ്ങളണഞ്ഞിടുമ്പോൾ
അവലംബമായെനിക്കവൻ മാത്രമാം
3.
മാറിടും മനുജരെല്ലാം
മറന്നിടും സ്നേഹിതരും
മാറ്റമില്ലാത്തവനെൻ മനുവേൽ മഹിമയിൽ
വാഴുന്നുയിന്നുമെനിക്കായ്
4.
തീരണം പാരിലെൻനാൾ
തിരുപ്പാദസേവയതാൽ
ചേരും ഞാനൊടുവിലെൻ പ്രിയന്നരികിൽ
അരുമയോടവനെന്നെ മാറോടണയ്ക്കും
417
കുരിശെടുത്തെൻ യേശുവിനെ
അനുഗമിക്കും ഞാനന്ത്യംവരെ