1.
ഇന്നു മുതൽ ഞാനുമെൻ കുടുംബവും
നിന്നെമാത്രം സേവിക്കും
നിന്നെ സേവിക്കുമ്പോൾ നേരിടും കഷ്ടങ്ങൾ
എന്നും ക്ഷമയോടെ എല്ലാം സഹിക്കും ഞാൻ
2.
ബന്ധുജനങ്ങളെന്നെ വെടിഞ്ഞാലും
സന്തതം സേവിക്കും ഞാൻ
ബന്ധുവെപ്പോലെന്നെ സന്ധാരണം ചെയ്യും
തന്തയാമേശുവേ സന്തോഷമോടെ ഞാൻ
3.
ലോകം ദ്വേഷിച്ചിടിലും
ഒരു നാളും ശോകപ്പെടുകയില്ല
ലോകത്തിൽനിന്നെന്നെ നിത്യമുയർത്തി
സ്വർലോകത്തിൽ ചേർക്കും ശ്രീയേശുരക്ഷകനേ
4.
സർവ്വലോകങ്ങളെക്കാൾ വലിയവൻ
ഉർവ്വിയിൽ നീയെനിക്കു
സർവ്വജനങ്ങളുംഎന്നെ വെടിഞ്ഞാലും
സർവ്വദാ ഞാൻ നിന്നെ സേവിച്ചിടും മുദാ
5.
വക്രതയുളളവരിൻ മദ്ധ്യേ ദിനം
സൽക്രമമായ് ജീവിപ്പാൻ
ഈ കൃമിക്കേതും കഴിവില്ല ദേവ, നിൻ
ഉൽക്കൃഷ്ടമാം കൃപയേറെ നൽകിടേണം